കഴിഞ്ഞ രാത്രിയാണ് ദമ്പതികളെ ആക്രമിച്ചെന്ന പരാതിയില്‍ സജീദിനെ പൊലീസ് പിടികൂടന്നത്. സജീദ് സ‍‍ഞ്ചരിച്ച ബൈക്കും ദമ്പതികളെുട കാറും തമ്മില്‍ കൂട്ടിമുട്ടിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത് . സജീദ് ദമ്പതികളെ ആക്രമിക്കുകയും കാറിന്‍റെ ചില്ല് പൊട്ടിക്കുകയും ചെയ്തു . പരാതിയെത്തുടര്‍ന്ന് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച സജീദ് മദ്യപിച്ചിട്ടുണ്ടായിരുന്നു . മദ്യ ലഹരിയില്‍ ഇയാള്‍ ദേഹപരിശോധന നടത്തിയ പൊലീസിനെ തല്ലി. സ്റ്റേഷനിലുണ്ടായരുന്ന ടിവി തല്ലിപ്പൊട്ടിച്ചു. ജനല്‍ച്ചില്ലകളും തകര്‍ത്തു. ടിപ്പര്‍ ഡ്രൈവറായ പ്രതി നെടുമങ്ങാട് സ്വദേശിയാണ്.ബാറില്‍ അടിപിടി ഉണ്ടാക്കിയ കേസും സജീദിനെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.