ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ പരിശോധിക്കുന്നു
തിരുവനന്തപുരം:ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെില് നിര്ണ്ണായക നീക്കവുമായി അന്വേഷണ സംഘം. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ പ്രത്യേക സംഘം പരിശോധിക്കും.റൂറൽ എസ്പി ഉൾപ്പെടെയുള്ളവരുടെ ഫോൺ വിളികൾ പരിശോധിക്കും. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള നീക്കങ്ങൾ അറിയാന് മൊബൈൽ കമ്പിനികള്ക്ക് പ്രത്യേക അന്വേഷണ സംഘം കത്തു നൽകി .
ശ്രീജിത്തിന് എവിടെ വച്ചാണ് മര്ദനമേറ്റതെന്ന് അറിയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ശാസ്ത്രീയ തെളിവുകള് ശേഖരിക്കുന്നത്. പിടകൂടിയ സമയത്താണോ പൊലീസ് വാഹനത്തില് വച്ചാണോ വരാപ്പുഴ പൊലീസ് സ്റ്റേഷനില് വച്ചാണോ ശ്രീജിത്തിന് മര്ദനമേറ്റതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.
