കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായി പത്ത് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇതുവരേയും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനായിട്ടില്ല. മൂന്ന് ദിവസത്തിനിടെ പത്തോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുട്ടിയുടെ അടുത്തബന്ധുക്കളായ നാലുപേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഉറ്റ ബന്ധുവായ ഒരാളാണ് പ്രതിയെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇതുവരേയും ഇയാളെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. തിരുവനന്തപുരത്ത് നിന്നെത്തിയ വിദഗ്ദ്ധ സംഘം ഇന്നലെ കസ്റ്റഡിയിലുള്ള വരെ ചോദ്യം ചെയ്തിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന.