തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സ്വാമി ഗംഗേശാനന്ദയുടെ സഹായിയായിരുന്ന അയ്യപ്പദാസിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്ന ആദ്യത്തെ മൊഴി പിന്നീട് യുവതി തിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് സ്വാമിയുടെ അഭിഭാഷകനുമായി യുവതി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും യുവതി എഴുതിയ കത്തും പുറത്തുവന്നിരുന്നു. സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നായിരുന്നു യുവതിയുടെ പുതിയ വാദം. ഇതിന് പിന്നാലെയാണ് അയ്യപ്പദാസില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന ആരോപണവുമായി യുവതി പരാതി നല്‍കിയത്.