നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരുടെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മധു വാര്യര്‍ മൊഴി നല്‍കാനായി എത്തിയത്. 

 ദിലീപിന്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11.40 ഓടെയാണ് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് ക്ലബില്‍ എത്തിയത്. 

ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ സഹനിര്‍മ്മാതാവാണ് സൂരജ്. മകളുടെ പേരിലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സൂരജിനോടൊപ്പം എത്തിയ ദിലീപിന്റെ ബന്ധുക്കളാണെന്ന് സൂചനയുണ്ടെങ്കിലും ആരെന്ന് വ്യക്തമാക്കിയിട്ടില്ല.


 കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരെ ചോദ്യം ചെയ്‌തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെ അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചു.