കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത നദീറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ച കഴിഞ്ഞും തുടരുകയാണ്. അഭ്യന്തരസുരക്ഷാ വിഭാഗം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നദീറിനെ ചോദ്യം ചെയ്യുന്നത്.