Asianet News MalayalamAsianet News Malayalam

ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്: ദണ്ഡും വാളും പിടിച്ചെടുത്തു

 പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 

police raid in rss office
Author
Nedumangad, First Published Jan 9, 2019, 2:02 PM IST

തിരുവനന്തപുരം: ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തിലാണ് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരകിന്‍റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്. 

Follow Us:
Download App:
  • android
  • ios