ചാലക്കുടി: അന്തരിച്ച സിനിമാതാരം കലാഭവൻമണിയുടെ തൃശൂര്‍ ചാലക്കുടിയിലുള്ള ഔട്ട് ഹൗസായ ആയ പാഡിയിൽ വച്ച് യുവതിക്ക് നേരെ പീഡന ശ്രമം. തൃശൂര്‍ സ്വദേശിയായ യുവാവിനെതിരെയാണ് പരാതി .സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
ഇക്കഴിഞ്ഞ ഏപ്രിൽ 29ന് തൃശൂര്‍ റൂറൽ എസ്പിക്കാണ് യുവതി പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മൊഴിയിലെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനു ശേഷമേ തുടര്‍ നടപടിയിലേക്ക് കടക്കൂവെന്നും പോലീസ് അറിയിച്ചു.
കലാഭവന്‍ മണി അന്തരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാഡി കാണുന്നതിനായി നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ ആരെങ്കിലും കയറിയാലും പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ കിട്ടാറില്ല. ചാലക്കുടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാഡിയിലായിരുന്നു മണി അവസാന നാളുകളില്‍ കഴിഞ്ഞിരുന്നത്.
