വിഴിഞ്ഞം കോളിയൂരിലെ മരിയ ദാസിനെ തലക്കടിച്ച് കൊലപ്പെടുത്താനുപയോഗിച്ച ചുറ്റികയും കമ്പിപ്പാരയുമാണ് തെളിവെടുപ്പില്‍ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതി ചന്ദ്രന്റെ സഹായത്തോടെയാണ് ബിനു കൊലപാതകം നടത്തിയത്. ചന്ദ്രനും ബിനുവും കൂടിയാണ് കൊലപാതകവും മോഷണവും ആസൂത്രണം ചെയ്തത്. മരിയാദാസിനെയും ഭാര്യ ഷീജയെയും തലക്കടിച്ച് മാരകമായി മുറിവേല്‍പ്പിച്ചത് ചന്ദ്രനെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം. കൃത്യത്തിന് ശേഷം രക്ഷം ചന്ദ്രന്‍ ആയുധങ്ങള്‍ കോവളത്തിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് ഷാഡോപൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ചെന്നെയില്‍ നിന്ന് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു.
വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി ആയുധങ്ങളുപേക്ഷിച്ച സ്ഥലം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷയോടെ ചന്ദ്രനെ കോവളത്തെത്തിച്ച് തെളിവെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവ് വിക്രമിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നാട്ടുകാര്‍ പ്രകോപിതാവാനുള്ള സാഹചര്യം കണക്കിലെടുത്ത് ചന്ദ്രനെ തത്ക്കാലം കോളിയൂരിലെ മരിയാദാസിന്റെ വീട്ടിലെത്തിക്കെണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയില്‍ വാങ്ങിയശേഷമാകും ചന്ദ്രനെ കോളിയൂരിലെത്തിക്കുക. ആക്രമണത്തില്‍ പരിക്കേറ്റ മരിയാദാസിന്റെ ഭാര്യ ഷീജയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
