മറിയത്തിന്റെ ഭര്‍ത്താവ് ബെറ്റ്സന്‍ എന്ന യഹിയ, ഖുറേഷി എന്നിവരെ പ്രതികളാക്കി യു.എ.പി.എ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. 

അബിനെ ഇവര്‍ മുംബൈയിലേക്ക് കൊണ്ടു പോയാണ് ദേശവിരുദ്ധപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊച്ചി സ്വദേശിയായ മെറിന്‍ മതം മാറി പാലക്കാട് സ്വദേശിയായ യഹിയയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ഇവര്‍ തീവ്രവാദ സംഘടനയായ ഐഎസ്സിലേക്ക് പോയതായി സംശയമുണ്ടെന്ന് കാട്ടി ബെറ്റ്സന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഭീകരസംഘടനയില്‍ ചേര്‍ന്നതായി ഇതേവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.