പ്രമുഖ ബ്ലോഗര്‍ സുജിത്ത് ഭക്തനെ അക്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം കോട്ടയം ജില്ലാ ഹര്‍ത്താലിനിടെയാണ് സുജിത്തിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. സുജിത്തിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച ഹര്‍ത്താല്‍ അനുകൂലികള്‍, വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്‌തിരുന്നു. സുജിത്തിന്റെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതികളെ പിടികൂടി. ഐപിസി 323, 324,341, 506(1), 427, 143, 147, 148, 149 സെക്ഷനുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവം നടന്നയുടന്‍, അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സുജിത്ത് ഭക്തന്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. സുജിത്തിനെതിരായ അതിക്രമത്തില്‍ വ്യാപകപ്രതിഷേധമാണ് ഓണ്‍ലൈന്‍ ലോകത്ത് ഉയര്‍ന്നത്. കെഎസ്ആര്‍ടിസി ബ്ലോഗിന്‍റെ സ്ഥാപകന്‍ കൂടിയാണ് സുജിത്ത് ഭക്തന്‍.