കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷിക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.

കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷിക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വിനോദ്കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി എം. വി. സത്യന് സുരക്ഷ നല്‍കാനാണ് നിര്‍ദേശം. 

സിപിഎം പ്രവര്‍ത്തകരില്‍ വധഭീഷണി ഉണ്ടെന്ന പരാതിയിലാണ് നടപടി. കേസിലെ മറ്റൊരു സാക്ഷി കൊല്ലപ്പെട്ടിരുന്നു.