ഭോപ്പാൽ: മലയാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ പോലീസ് തടഞ്ഞു. ആർ എസ് എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താലാണ് പോലീസ് പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും പിണറായിയെ തടഞ്ഞത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.