ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന്‍ കെഎസ് പ്രസാദിന്‍റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദിലീപ് നാദിര്‍ഷ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രസാദില്‍ നിന്നും ചില വിവരങ്ങള്‍ പോലീസ് തേടിയത്. നേരത്തെ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുമ്പോള്‍ ലഭിച്ച മൊഴിയിലെ സംഭവങ്ങള്‍ പരിശോധിക്കാനാണ് മൊഴിയെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ജയിലിൽ വച്ചു ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും നാദിര്ഷയെയും വിളിച്ചിട്ടുണ്ടെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി. നാദിര്‍ഷ,ദിലീപിന്റെ മാനേജർ അപ്പുണ്ണി,സുനിൽ കുമാർ എന്നിവരെ ഒരുമിച്ചു ചോദ്യം ചെയ്യാൻ പോലീസ് ആലോചന. ക്വട്ടേഷൻ കേസ് വെളിപ്പെടുത്തിയതിനെ തുടർന്ന് തനിക്ക് പോലീസില്‍ നിന്നും പീഡനം ഏൽക്കേണ്ടി വന്നതായി സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ജയിലിലെ ഫോൺ വിളിക്കേസിൽ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ സുനില്‍ കുമാറിന്‍റെയും സഹതടവുകാരൻ സുനിലിന്‍റെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജയിലിൽ വച്ചു നാദിര്ഷയെയും ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെയും വിളിച്ചതായി സുനിൽ പോലീസിനോട് സമ്മതിച്ചു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്. നടിയെ ആക്രമിച്ച കേസ് ലെ ഗുഡാലോചനയുമായി ബന്ധിപ്പിക്കാനുള്ള തെളിവുകൾ സുനിലിൽ നിന്നും പോലീസ് തേടുന്നുണ്ട്.
