ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയിൽ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണസംഘം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ നടൻ ദിലീപിനെ ചോദ്യം ചെയ്ത തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബിൽ വച്ചാണ് ബിഷപ്പിനേയും ചോദ്യം ചെയ്യുന്നത്. 

ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആധുനിക ചോദ്യം ചെയ്യൽ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും. 

ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയിൽ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും