മൊഴിയെടുത്ത ശേഷമേ രഹ്‍നയുടെ പങ്കിനെക്കുറിച്ച് അറിയാൻ കഴിയൂവെന്ന് പൊലീസ് വിശദീകരിച്ചു
കോട്ടയം: കെവിന് കൊലക്കേസില് നീനുവിന്റെ അമ്മ രഹ്ന അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും. അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. കേസിൽ രഹ്നയെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ മൊഴിയെടുത്ത ശേഷമേ രഹ്നയുടെ പങ്കിനെക്കുറിച്ച് അറിയാൻ കഴിയൂവെന്നും പൊലീസ് വിശദീകരിച്ചു
