നിലയ്ക്കലില്‍ നിന്ന് മടങ്ങുകയായിരുന്ന കോന്നി പഞ്ചായത്ത് വാഹനം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാറിന് ആക്രമണത്തില്‍ പരിക്കേറ്റു.

പത്തനംതിട്ട: നിലയ്ക്കലില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പൊലീസുകാര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇപ്പോഴും സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുന്നുണ്ട്. നിലയ്ക്കല്‍ ഇലവുങ്കല്‍ റോട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ട്. നിലയ്ക്കലില്‍ നിന്ന് മടങ്ങുകയായിരുന്ന കോന്നി പഞ്ചായത്ത് വാഹനം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാറിന് ആക്രമണത്തില്‍ പരിക്കേറ്റു.