Asianet News MalayalamAsianet News Malayalam

സനല്‍ കുമാറിന്‍റെ കൊലപാതകം; ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താന്‍ വഴിതേടി പൊലീസ്

കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്. 
 

police wanted Dysp Harikumar in Sanal kumar murder case
Author
Thiruvananthapuram, First Published Nov 9, 2018, 6:47 AM IST

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താനായി അന്വേഷണ സംഘം പുതിയ വഴികള്‍ തേടുന്നു. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്. 

ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരി കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുമ്പ്, ഹരികുമാറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വഴി കീഴടങ്ങാനായി സമ്മര്‍ദ്ദം ശക്തമാക്കി. ഇതിനിടെ ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷിച്ച കൊടങ്ങാവിള സ്വദേശി ബിനുവിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. 

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്പി ആന്‍റണിയുടെ നേതൃത്വത്തിലുളള സംഘം നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ മരിച്ചു കിടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സനല്‍ കുമാറിന്‍റെ ഭാര്യയില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി. 

അതേസമയം, ഹരികുമാറിന്‍റെ കല്ലമ്പലത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. ഹരികുമാറിന്റെ സഹാദരന്‍ മാധവന്‍ പിളളയും കുടംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഹരികുമാറിന്‍റെ ഭാര്യയും മകനും ബന്ധു വീട്ടിലേക്ക് മാറിയതായാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഹരികുമാറിനെ കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് തുടരുന്നതായി റൂറല്‍ എസ്പി പി അശോക് കുമാര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios