പൊലീസ് ഉദ്യോഗസ്ഥന് നേരെ ക്രിമിനലുകള്‍ വെടിയുതിര്‍ത്തു; ഗുരുതര പരിക്ക്
- പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു
പാറ്റ്ന: ബിഹാറിലെ പാറ്റ്നയിൽ പോലീസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനു വെടിയേറ്റു. പാറ്റ്നയിലെ കാൻകർബാഗിൽ ക്രിമിനലുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നു നടത്തിയ പരിശോധനയ്കിടെയാണ് പൊലീസുകാരന് വെടിയേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.