മൂന്നാര്‍: മന്ത്രി എം എം മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ സത്യഗ്രഹം തുടരുകയാണ്. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയാണ് ഇപ്പോള്‍ സത്യഗ്രഹം ഇരിക്കുന്നത്. പിന്തുണയുമായി ആം ആദ്മി പ്രവര്‍ത്തകരുമുണ്ട്. അടിമാലിക്ക് സമീപം ഇരുപതേക്കറില്‍ മന്ത്രി എം എം മണി, പൊമ്പിളൈ ഒരുമൈ സമരത്തെ പരിഹസിച്ച് നടത്തിയ പ്രസംഗമാണ് പ്രതിഷേധത്തിന് കാരണം. സമരപ്പന്തലിലെത്തി മാപ്പ് പറയില്ലെന്ന് എം എം മണി വ്യക്തമാക്കിയിരുന്നു.