തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ പിഴയടക്കാന്‍ തയ്യാറെന്ന് നടന്‍ ഫഹദ് ഫാസില്‍. ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് കാറുകള്‍ വാങ്ങിയത്. നിയമവശങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും ഫഹദ് പറഞ്ഞു. കേസില്‍ ഫഹദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 

രണ്ട് ആൾ ജാമ്യത്തിലാണ് വിട്ടയച്ചത്. 2015 ലും 2016 രണ്ട് കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

5 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാൻ മുൻകൂർ ജാമ്യം നൽകിയ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഫഹദ് ഫാസില്‍ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്തത്.