തിരുവനന്തപുരം: സൗജന്യ സിവില്‍ സർവ്വീസ് പരിശീലനം നിഷേധിക്കപ്പെട്ട് പട്ടികവിഭാഗ വിദ്യാർത്ഥികള്‍. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി സംസ്ഥാനത്ത് ആകെയുള്ള  സിവില്‍ സർവ്വീസ് പരിശീലന കേന്ദ്രത്തിന് 91 ലക്ഷം രൂപ സർക്കാർ ഗ്രാന്‍റ്  അനുവദിച്ചിട്ടും പഠിക്കാന്‍ പുസ്തകങ്ങള്‍ പോലുമില്ല. പട്ടികവർഗ്ഗ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും വിദ്യാർത്ഥികള്‍ പരാതിപ്പെടുന്നു

വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും വിദ്യാർത്ഥികള്‍ പറയുന്നു. . സർക്കാരിന്റെ സൗജന്യപരിശീലനത്തിന് എത്തിയ 30 വിദ്യാർത്ഥികളുടെ ഭാവിയാണ് തുലാസ്സിലായത്. 24 മണിക്കൂർ ലൈബ്രറി,ഇന്റർനെറ്റ്,വിദഗ്ധരുടെ  ക്ലാസുകള്‍  അടക്കം നടക്കേണ്ട ഇടത്ത് ക്ലാസുകള്‍ തന്നെ കഷ്ടി. അധ്യാപകരായി ബി.ടെകുക്കാർ വരെ.

കഴിഞ്ഞ സെപ്റ്റംബറില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഇതുവരെ പുസ്തകമില്ല. പുസ്തകം വാങ്ങാന്‍  2 ലക്ഷം രൂപ സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ചിലവാക്കിയത് 5000 രൂപ മാത്രമെന്ന് വിവരാവകാശ രേഖകള്‍ അധ്യാപകരുടെ ശമ്പളം അടക്കം  91 ലക്ഷം രൂപ സർക്കാർ ഗ്രാന്‍റ്  അനുവദിച്ചതായും രേഖയുണ്ട്.

ഫണ്ട് കുറവല്ല ഈ പ്രശ്നങ്ങള്‍ക്കൊന്നും കാരണമെന്നും വ്യക്തം. പരിശീലനത്തിലെ പോരായ്മകള്‍ പലതവണ ഡയറ്കടോറ് പരാതിപ്പെട്ടിട്ടും അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടർന്ന്പുതിയ സർക്കാരിനോടും പരാതി അറിയിച്ചു.പക്ഷേ ഒന്നും ശരിയായില്ല.എന്നാല്‍ എല്ലാം വെറുതെ എന്നാണ് ഡയറക്ടറുടെ വിശദീകരണം

റീഅഡ്മിഷന്‍ ഇല്ലെന്ന്   വ്യവസ്ഥയുണ്ട്. ചുരുക്കത്തില്‍ അധികാരികളുടെ പിടിപ്പ് കേടും അലംഭാവും കൊണ്ട് 1 വർഷം ന‍ഷ്ടമായതിനോപ്പം സിവില്‍ സർവീസ് മോഹം തന്നെ മറക്കേണ്ടി വരുമെന്ന ആശങ്കയിലാണിവർ.