സീറോ മലബാർ സഭാ ഭൂമി ഇടപാട് കർദിനാളിനെതിരെ പോസ്റ്ററുകൾ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യം

കൊച്ചി: സീറോ മലബാർ സഭാ ഭൂമി ഇടപാടിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകൾ. എറണാകുളത്തെ വിവിധ പള്ളികൾക്ക് മുന്നിലാണ് കർദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ആർച്ച് ഡയോസിയൻ മൂവ്മെന്‍റിന്‍റെ പേരിലാണ് പോസ്റ്ററുകൾ. ക്രിമിനൽ ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കർദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് ആവശ്യം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോട്ടപ്പടി ഭൂമി വിൽപ്പനയെ ചൊല്ലി സിറോ മലബാർ സഭവൈദികർക്കിടയിൽ വീണ്ടും ഭിന്നത ഉടലെടുത്തിരുന്നു. തുടർന്ന് വൈദിക സമിതി സെക്രട്ടറിയ്ക്കെതിരെ അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് വിശ്വാസികളുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.