കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഒന്‍പത് മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വയറിലും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. നാല് വെടിയുണ്ടകളാണ് ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തത്. വെടിയേറ്റ് തന്നെയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥീരീകരിക്കുന്നുണ്ട്. നെഞ്ചിലും വയറ്റിലുമേറ്റ മുറിവുകളാണ് മരണത്തിന് കാരണമായത്. ശരീരത്തിന്റെ മുന്‍, പിന്‍ ഭാഗങ്ങളില്‍ ഇരു വശത്തും മുറിവുകളുണ്ട്. നാല് മുറിവുകള്‍ മുന്‍ ഭാഗത്തും അഞ്ച് മുറിവുകള്‍ പിന്‍ഭാഗത്തുമാണ്. ഹൃദയും, ശ്വാസകോശവും കരളും വെടിയേറ്റ് തകര്‍ന്നിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഒരാഴ്ച വരെ സംസ്കരിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.