കോൺഗ്രസ് ബൂർഷ്വാ ഭൂപ്രഭു പാർട്ടിയെന്ന് കാരാട്ട് കോൺഗ്രസുമായി ധാരണ പോലും സാധ്യമല്ലെന്ന രാഷ്ട്രീയ പ്രമേയം

ദില്ലി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മിൽ കടുത്ത ഭിന്നത, പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേദിയിലും നയം വ്യക്തമായി. കോൺഗ്രസുമായി ധാരണ പോലും സാധ്യമല്ലെന്ന രാഷ്ട്രീയ പ്രമേയം സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. കോൺഗ്രസ് ബൂർഷ്വാ ഭൂപ്രഭു പാർട്ടിയെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തൽ.

ഇതിന് ബദൽ നിലപാട് യെച്ചൂരി അവതരിപ്പിച്ചു. ബിജെപിയെ തോൽപിക്കാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. യെച്ചൂരിയുടെ നിലപാടിനെ സി.പി.ഐ അടക്കമുള്ള ഇടത് പാർട്ടികൾ പിന്തുണച്ചു.