ഭീഷണികളെ മുഖവിലയ്ക്കെടുക്കാറില്ല

തൃശ്ശൂര്‍: ബിജെപി കോമാളിക്കൂട്ടമാണെന്ന് നടന്‍ പ്രകാശ് രാജ്. നുണപറഞ്ഞ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോമാളിക്കൂട്ടം മാത്രമാണ് ബിജെപി. ബിജെപിയൊരു ഭീഷണിയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ജനാധിപത്യവേദി സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് പ്രകാശ് രാജ് ബിജെപിയെ കടന്നാക്രമിച്ചത്.

നാല്‍പ്പത് ശതമാനത്തില്‍ താഴെ വരുന്ന ആളുകളെകൊണ്ട് രാജ്യത്തെ മാറ്റിമറിക്കാമെന്നാണ് ആ വിഡ്ഡിക്കൂട്ടം കരുതുന്നത്. പരാജയപ്പെട്ട സമ്പദ് വ്യവസ്ഥയും തൊഴിലില്ലാത്ത യുവാക്കളും കര്‍ഷകരുമാണ് ബിജെപി ഭരണത്തിന്‍റെ ഫലം. തനിക്കെതിരെ വരുന്ന ഭീഷണികളെ മുഖവിലയ്ക്കെടുക്കാറില്ല. അത്തരം ഭീഷണികള്‍ ശക്തി കൂട്ടുകയാണ് ചെയ്യുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. നടനും സംവിധായകനുമായ ജോയ് മാത്യു, സാറാ ജോസഫ്, എംഎന്‍ കാരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.