കോഴിക്കോട്: ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2019ൽ ആര് അധികാരത്തിലെണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്‍റില്‍ കേള്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.