Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെ: സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍

ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതി. ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിൻറെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യൻ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Pratibhan Bhushan in Supreme Court bout rafale case
Author
Delhi, First Published Nov 14, 2018, 11:43 AM IST

ദില്ലി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതി. ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിൻറെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാൽ കരാറിൽ വരുത്തിയ മാറ്റം പ്രതിരോധ മന്ത്രിപോലും അറിയാതെയായിരുന്നു. ഇന്ത്യൻ വ്യോമസേന പോലും തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഫ്രഞ്ച് സർക്കാർ ഗ്യാരൻറി നല്കിയില്ലെന്നും ഭൂഷൺ വാദമുയര്‍ത്തി. 126 വിമാനങ്ങൾ എന്നത് 36 വിമാനങ്ങൾ എന്നാക്കിയത് ഒരു മാനദണ്ഡവും പാലിക്കാതെയാണ്. ആരാണ് ഈ തീരുമാനം എടുത്തത് അപ്പോഴാണെന്ന് വ്യക്തമല്ലെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. വ്യോമസേന പോലും അറിയാതെ പ്രധാനമന്ത്രിക്ക് എങ്ങനെ ഈ തീരുമാനം എടുക്കാനാകുമെന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു. കേന്ദ്ര സർക്കാർ നൽകിയ രേഖകൾ തന്നെ ഇടപാടിൽ വലിയ തട്ടിപ്പ‌് നടന്നു എന്ന് വ്യക്തമാക്കുന്നു. 


റഫാൽ ഇടപാടില്‍ ക്രമക്കേട് വ്യക്തമെന്ന് ഹർജിക്കാർ കോടതിയില്‍ വാദിച്ചു. പഴയ കരാർ റദ്ദാക്കാതെയാണ് യുദ്ധവിമാനം വാങ്ങാനുള്ള പുതിയ കരാർ ഉണ്ടാക്കിയത്. ഹർജിക്കാരനായ സഞ്ജയ് സിംഗിന്‍റെ അഭിഭാഷകൻ കേസ് അഞ്ചംഗ ബെഞ്ച് കേൾക്കണമെന്നും ഹർജിക്കാർ പ്രതിരോധ സാമഗ്രികൾ വാങ്ങുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സർക്കാർ പാലിച്ചില്ലെന്നും വാദിച്ചു. 

കരാർ വിവരങ്ങൾ ഡിഫൻസ് അക്വസിഷൻ കൗൺസിലിന് മുമ്പിലേക്ക് എത്തുന്നതിന് മുമ്പേ പ്രധാനമന്ത്രി കരാർ പ്രഖ്യാപിച്ചുവെന്നും ഹർജിക്കാർ  വാദിച്ചു. സർക്കാർ റിപ്പോർട്ടിന് എഴുതി തയ്യാറാക്കിയ മറുപടിയാണ് പ്രശാന്ത് ഭൂഷൺ കോടിതിക്ക് നല്കിയത്. ഹർജിക‌കാരനായ എംഎൽ ശർമ്മ റഫാല്‍ ഇടപാട് അഞ്ച് അംഗ ബഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. 

റഫാല്‍ കരാറിനെ കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കോടതി പരിശോധിച്ച് വരികയാണ്. എന്നാല്‍ ചില കരാറുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടിവരുമെന്ന് അറ്റോർണി ജനറൽ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇതുവരെ ഇതില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. കേസിൽ കോടതി വാദം കേൾക്കുന്നത് തുടരുകയാണ്.
 

Follow Us:
Download App:
  • android
  • ios