ജനുവരി ഏഴ് മുതല്‍ കര്‍ണാടകത്തിലെ ബംഗലൂരുവില്‍ ആണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്. പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയതിനാല്‍ വിദേശകാര്യ വകുപ്പാണ് ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന സമ്മേളനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 

www.pdbindia.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. നൂറ് അമേരിക്കന്‍ ഡോളറോ തത്തുല്യമായ ഇന്ത്യന്‍ രൂപയോ ആണ് രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുന്നത്. ഓണ്‍ലൈന്‍ ആയി തന്നെയാണ് രജിസ്‌ട്രേഷന്‍ ഫീസും അടയ്‌ക്കേണ്ടത്. 

സമ്മേളനത്തിന്‍റെ ആദ്യ ദിവസം ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപഴകല്‍ എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുക. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഈ സമ്മേളനത്തില്‍ സംസാരിക്കും. 

രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അവസാന ദിവസമായ ജനുവരി ഒന്‍പതിന് പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനിക്കും.