തൊഗാഡിയക്ക്​ സ്വത്തുവകകൾ ഇല്ലെന്ന് മുനിസിപ്പൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്  

കാസർകോട്: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയടെ സ്വത്തുക്കൾ കണ്ടെത്താൻ പോയ ഹൊസ്​ദുർഗ്​ പൊലീസ് മടങ്ങിയത് വെറും കൈയോടെ. അഹമ്മദാബാദിലെ സോല പരിധിയിവരെ പോയ പോലീസ് തൊഗാഡിയക്ക്​ സ്വത്തുവകകൾ ഇല്ലെന്നുള്ള സോല മുനിസിപ്പൽ കമ്മീഷണറുടെ റിപ്പോർട്ടുമായാണ് പൊലീസ് മടങ്ങിയത്.

എ.എസ്​. ​ഐ .അശോകൻ, സിവിൽ പൊലീസ്​ ഓഫീസർ സജീവൻ എന്നിവരാണ്​ അഹമ്മദാബാദിലേക്ക്​ കോടതി നിർദ്ദേശ പ്രകാരം പോയത്. സോല പരിസരത്ത്​ മാത്രമേ തൊഗാഡിയക്ക്​ സ്വത്തു വകകൾ ഇല്ലാത്തതെന്നും അതിന്​ പുറത്ത്​ സ്വത്തുക്കളുണ്ടോയെന്ന്​ നമുക്ക്​ അന്വേഷിക്കേണ്ടതില്ലെന്നുമാണ് പൊലീസ്​ പറയുന്നത്. കോടതി 2011 ഏപ്രില്‍ 30-ന് കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത പ്രവീണ്‍ തൊഗാഡിയ സാമുദായികസ്​പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് കേസ്. 

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ സംഭവത്തിന്​ ശേഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2013 നവംബര്‍ അഞ്ചിന് കോടതി കുറ്റപത്രം തിരിച്ചയച്ചു. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ പ്രവീണ്‍ തൊഗാഡിയയുടെ മേല്‍വിലാസം വ്യക്തമല്ലെന്നു പറഞ്ഞാണ് തിരിച്ചയച്ചത്. പ്രവീണ്‍ തൊഗാഡിയയെ കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്ന് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇത്രയും പ്രശസ്തനായ ഒരാളെ കണ്ടുപിടിക്കാനാകുന്നില്ലേ എന്ന് ചോദിച്ച ഹൈകോടതി, എസ്.ഐ. നേരിട്ടെത്തി ഇക്കാര്യം വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.