തൊഗാഡിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് വിഎച്പി
ഗാന്ധി നഗര്‍: വിഎച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തൊഗാഡിയ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മേല്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അതേസമയം തന്നെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് തൊഗാഡിയ ആരോപിച്ചു. യാത്രയെ കുറിച്ച് വിവരമറിയിച്ചിട്ടും പൊലീസ് സുരക്ഷ നല്‍കിയിട്ടില്ലെന്നും തൊഗാഡിയ വ്യക്തമാക്കി. തന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയതായി സര്‍ക്കാരിന് പരാതി നല്‍കുമെന്ന് തൊഗാഡിയ അറിയിച്ചു.
തൊഗാഡിയ സഞ്ചരിച്ച കാര്‍ ബുള്ളറ്റ് പ്രൂഫ് ആണ്. തൊഗാഡിയയുചടെ ജീവന് ഭീഷണിയുണ്ടെന്ന് സംഭവത്തിന് ശേഷം വിഎച്പി ആരോപിച്ചു. സൂറത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം. വഡോദരയില്‍നിന്ന് സൂറത്തിലേക്കുള്ള യാത്രയെ കുറിച്ച് പൊലീസിനെ അറിയിച്ചതായിരുന്നു. സൂറത്തിലെത്തിയതോടെ തനിക്കൊപ്പം സുരക്ഷാ വാഹനം ഉണ്ടായിരുന്നില്ല. മുമ്പില്‍ പൈലറ്റ് വാഹനം മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും തൊഗാഡിയ പറഞ്ഞു.
