ഗര്‍ഭിണി വീഴുന്നത് ബസിലെ ജീവനക്കാര്‍ കണ്ടിട്ടും സ്വകാര്യ ബസ് നിര്‍ത്താതെ പോവുകയായിരുന്നു.
കോഴിക്കോട്: ഏഴ് മാസം ഗര്ഭിണിയായ യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടകര ഇരിങ്ങലില് ഗര്ഭിണിയായ യുവതിക്ക് ബസില് നിന്ന് വീണ് പരിക്കേറ്റു. കോഴിക്കോട് നിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്ന ഇരിങ്ങല് സ്വദേശി ദിവ്യയ്ക്കാണ് ഇന്നലെ പരിക്കേറ്റത്.
ഇവര് സ്റ്റോപ്പില് ഇറങ്ങുന്നതിന് മുന്പ് ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള് പറയുന്നു. എന്നാല് ഗര്ഭിണി വീഴുന്നത് ബസിലെ ജീവനക്കാര് കണ്ടിട്ടും സ്വകാര്യ ബസ് നിര്ത്താതെ പോവുകയായിരുന്നു. തുടര്ന്ന് ആശുപത്രിയില് എത്തിച്ച ദിവ്യയുടെ ആരോഗ്യ നിലയില് ആശങ്കകളില്ല. ഇന്ന് പൊലീസില് പരാതി നല്കുമെന്ന് ബന്ധുക്കള് അറിയിച്ചു.
