എറണാകുളം കാലടിക്കടുത്ത് ചൊവ്വരയില്‍ ജുമാമസ്ജിദില്‍  കുടുങ്ങിക്കിടക്കുന്ന ഒരു സ്ത്രീക്ക് രക്തസ്രാവമുള്ളതായി റിപ്പോര്‍ട്ട്. 

എറണാകുളം: എറണാകുളം കാലടിക്കടുത്ത് ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുന്ന ഒരു സ്ത്രീക്ക് രക്തസ്രാവമുള്ളതായി റിപ്പോര്‍ട്ട്. ക്യാംപില്‍ കുടുങ്ങിക്കിടക്കുന്ന ഷിയാദ് എന്ന പ്രേക്ഷകനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനെ അറിയിിച്ചിരിക്കുന്നത്. 

യുവതിക്ക് പ്രസവ വേദന തുടങ്ങിയതായും രക്തസ്രാവമുള്ളതായുമാണ് ഷിയാദ് അറിയിച്ചിരിക്കുന്നത്. പള്ളിയില്‍ ഒന്നാം നില മുങ്ങിക്കിടക്കുകയാണ്. രണ്ടാം നിലയിലാണ് നിരവധി പേര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് രക്ഷാ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.