വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സൂപ്പറിന് പെട്രോളിന് പകരം പ്രീമിയം പെട്രോള്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതായി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ അമ്പത് ദിവസത്തിനിടെയില്‍ പ്രീമിയം പെട്രോള്‍ ഉപയോഗത്തില്‍ 20മുതല്‍ 80 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതലായിരുന്നു രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത്. നേരത്തെ,60 ഫില്‍സ് ഉണ്ടായിരുന്ന പ്രീമിയത്തിന് 85ഫില്‍സും 65 ഫില്‍സ് ഉണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് 105 ഫില്‍സായാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ, മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികള്‍ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സൂപ്പര്‍ പെട്രോള്‍ ഒഴിവാക്കി പ്രീമിയത്തിലേക്ക് മാറിയിരുന്നു.
പെട്രോള്‍ വില വര്‍ദ്ധനവ് തീരുമാനിച്ച സര്‍ക്കാര്‍ മൂന്നു മാസത്തിലൊരിക്കല്‍ വില നിലവാരം പുനഃപരിശോധിക്കാന്‍ കമ്മിറ്റിയെ അധികാരപ്പെടുത്തിയിരുന്നു. ഇവര്‍ വില വ്യത്യാസം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ ആദ്യം കൂടുമെന്ന് കെ എന്‍ പി സിയുടെ സപ്പോര്‍ട്ട് സര്‍്വീസസ് ഡെപ്യൂട്ടി സിഇഒ ബാസെം അല്‍ ഈസാ പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തുന്ന കമ്മിറ്റി പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് അനുയോജ്യമായ വിലയും നിശ്ചയിക്കും.
