സമത്വവും സാഹോദര്യവും സ്വാതന്ത്യവും ഓർമപ്പെടുത്തുന്ന ദിവസമാണ് റിപ്പബ്ളിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.  മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്ന് രാഷ്ട്രപതി

ദില്ലി:മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്ന് രാഷ്ട്രപതി. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയേണ്ട സമയത്തിലൂടെയാണ് രാജ്യ കടന്ന് പോവുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ളിക് ദിന സന്ദേശത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭാഗമാകേണ്ടത് ജനാധിപത്യത്തില്‍ ഏറെ പ്രധാനമുള്ളതാണ്. സമത്വവും സാഹോദര്യവും സ്വാതന്ത്യവും ഓർമപ്പെടുത്തുന്ന ദിവസമാണ് റിപ്പബ്ളിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്തെ യുവതികള്‍ എല്ലാ കര്‍മ മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണെന്നും അതിനെ ആര്‍ക്കും തടയാനാകില്ലെന്നും റാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.