പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കാമുകിയെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്

കൊല്ലം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കീഴ്ശാന്തി ചുറ്റമ്പലത്തിനുള്ളില്‍ തൂങ്ങിമരിച്ചു. പാലക്കാട് ഗോവിന്ദാപുരം സ്വദേശി അഭിമന്യു(19)വാണ് മരിച്ചത്. 

പനയം ക്ഷേത്രത്തിലാണ് സംഭവം. രാവിലെ പ്രഭാതപൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് ചുറ്റമ്പലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ അഭിമന്യുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കാമുകിയെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു. 

അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായി അഭിമന്യു ഇവിടെ എത്തിയിരുന്നു. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യുവെത്തിയത്.