മധ്യകേരളത്തില്‍ തീവണ്ടി ഗതാഗതം താറുമാറായി ഓട്ടോമാറ്റിക് സിംഗ്നല്‍ സംവിധാനം തകരാറിലായെന്ന് റെയില്‍വെ  

കോട്ടയം: കനത്ത മഴയില്‍ മധ്യ കേരളത്തില്‍ തീവണ്ടി ഗതാഗതം താറുമാറായി. ട്രാക്കില്‍ വെള്ളം കയറിയതോടെ ഓട്ടോമാറ്റിക് സിംഗ്നല്‍ സംവിധാനം തകരാറിലായെന്ന് റെയില്‍വെ അറിയിച്ചു. നിരവധി തീവണ്ടികള്‍ വൈകി ഓടുന്നു. 

എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ റദ്ദാക്കി. എറണാകുളം കോട്ടയം റൂട്ടില്‍ തീവണ്ടി ഗതാഗതം നിലച്ചു . മുളന്തുരുത്തിയില്‍ ട്രാക്കില്‍ മരം വീണു.റെയിൽവേ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടികളും വൈകി