സംഭവം അന്വേഷിക്കാൻ സഭയുടെ കമ്മീഷനെ നിയോഗിക്കും അടിയന്തിര കൗൺസിലിന്‍റേതാണ് തീരുമാനം
കോട്ടയം: ലൈംഗികാരോപണ പരാതിയിൽ ഉൾപ്പെട്ട നിലക്കൽ ഭദ്രാസനത്തിലെ വൈദികനെ ഓർത്തഡോക്സ് സഭ സസ്പെന്ഡ് ചെയ്തു. പരാതി അന്വേഷിക്കാന് കമ്മീഷനെ നിയോഗിക്കാനും സഭ തീരുമാനിച്ചു. റാന്നിയിൽ ചേർന്ന അടിയന്തിര സഭാ കൗൺസിലിന്റേതാണ് തീരുമാനം.
വൈദികനെതിരെ വന്ന ലൈഗിക പീഡന പരാതിക്കാരനെക്കൊണ്ട് പിൻ വലിപ്പിച്ചതായി ആക്ഷേപം ഉയർന്നതിനു പിന്നലെയാണ് സഭാ നടപടി. വൈദികരായ എബ്രഹാം വർഗീസ്, ജോബ് മാത്യു, ജോൺസൻ വി മാത്യു , ജെയ്സ് കെ ജോർജ് എന്നിവർക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രായപൂര്ത്തിയാകും മുമ്പും ഒരു വൈദികന് പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്കിയിരുന്നു.
