ആസിയാന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.

ദില്ലി: ആസിയാൻ രാജ്യങ്ങളിലെ അഞ്ച് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്‍റ് ജോക്കോ വിഡോഡോയുമായി ചര്‍ച്ച നടത്തും. ജക്കാര്‍ത്തയിലാണ് കൂടിക്കാഴ്ച. തുടര്‍ന്ന് ഇന്തോനേഷ്യയിലെ വിവിധ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. നാളെ മലേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വെള്ളിയാഴ്ച്ച സിംഗപ്പൂരും സന്ദര്‍ശിക്കും. ആസിയാന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.