കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. 

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ സന്ദർശനം നടത്തും. 

രാവിലെ ഒൻപതിന് തിരുവല്ലയിലെ ഹോട്ടലിൽവച്ച് പത്തനംതിട്ട കലക്ടറുമായി കേന്ദ്രസംഘം ചർച്ച നടത്തും. അപ്പർകുട്ടനാട് മേഖലയിലെ വിവിധ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. ഇതിനുശേഷം കോട്ടയത്തെത്തുന്ന സംഘം കലക്ട്രേറ്റിൽവച്ച് നാശനഷ്ടങ്ങൾ അവലോകനം ചെയ്യും. തുടർന്ന് വൈക്കത്തും സന്ദർശനവും നടത്തും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ കേരളത്തിന്‌ സഹായവുമായി കർണാടകം .10 കോടിയുടെ മരുന്നും അവശ്യ വസ്തുക്കളും കേരളത്തിലേക്ക് അയക്കാൻ മുഖ്യമന്ത്രി കുമാരസ്വാമി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി . 

കര്‍ണാടകയില്‍ നിന്നും ഡോക്ടർമാരുടെ സംഘവും കേരളത്തില്‍ എത്തും . വയനാട്ടിലും കുടക് മേഖലയിലും വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് കബനി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട് .75000 ക്യൂസെക്സ് വെള്ളം ആണ് ഇപ്പോൾ തുറന്നു വിടുന്നത് . മുഖ്യമന്ത്രി പിണറായി വിജയനെ കർണാടക മുഖ്യമന്ത്രി ഫോണിൽ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.