ഇന്നലെ കെനിയയിലെത്തിയ പ്രധാനമന്ത്രി കാസാറാണി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. ഇന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയെലെത്തിയ പ്രധാനമന്ത്രിക്ക് പ്രസിഡണ്ട് ഉഹുറു കെന്യാത്തയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ഊര്‍ജ്ജം, കൃഷി, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന ഏഴ് കരാറുകളില്‍ ഒപ്പുവച്ചു. കെനിയയില്‍ ക്യാന്‍സര്‍ ചികിത്സാരംഗത്തും ഇന്ത്യ സഹായം നല്‍കും.
വസുദൈവ കുടുംബകം എന്നാണ് ഇന്ത്യയുടെ ലോകവീക്ഷണമെന്നും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഇതിന് മുമ്പ് മൊസാംബിക്ക്, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു.
