ഇന്ന് രാവിലെ മുംബൈയിലേക്കുള്ള ഫ്‌ളൈറ്റിനായി അഹമ്മദാബാദ് എയര്‍പോര്‍ട്ടിലേക്ക് പോകുംവഴിയാണ് മോദി, ഗാന്ധിനഗറിനടുത്തുള്ള റെയ്‌സാനിലെ വീട്ടിലും കയറിയത്. ഏതാണ്ട് അരമണിക്കൂര്‍ സമയം മാത്രമാണ് അദ്ദേഹം വീട്ടില്‍ ചിലവിട്ടത്. 

ഗാന്ധിനഗര്‍: ഗുജറാത്തിലെ വസതിയിലെത്തി അമ്മയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മൂന്ന് ദിവസ സന്ദര്‍ശനത്തിനിടെയാണ് സ്വവസതിയിലെത്തി മോദി അമ്മയേയും സഹോദരനേയും മറ്റ് ബന്ധുക്കളെയും കണ്ടുമടങ്ങിയത്. 

ഇന്ന് രാവിലെ മുംബൈയിലേക്കുള്ള ഫ്‌ളൈറ്റിനായി അഹമ്മദാബാദ് എയര്‍പോര്‍ട്ടിലേക്ക് പോകുംവഴിയാണ് മോദി, ഗാന്ധിനഗറിനടുത്തുള്ള റെയ്‌സാനിലെ വീട്ടിലും കയറിയത്. ഏതാണ്ട് അരമണിക്കൂര്‍ സമയം മാത്രമാണ് അദ്ദേഹം വീട്ടില്‍ ചിലവിട്ടത്. 

അമ്മ ഹീരാബെന്‍, സഹോദരന്‍ പങ്കജ് മോദി, ഏതാനും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. 2017 സെപ്തംബറില്‍ തന്റെ പിറന്നാള്‍ ദിനത്തിലാണ് മോദി അവസാനമായി വീട്ടിലെത്തി അമ്മയെ കണ്ടത്. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുതലുള്ള ശീലമാണ്, എല്ലാ പിറന്നാള്‍ ദിനത്തിലും വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിക്കുകയെന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതുണ്ടായില്ല. 

വീഡിയോ കാണാം...

Scroll to load tweet…