അഞ്ച് ദിവസം കൊണ്ട് മൂന്ന് രാജ്യം സന്ദര്‍ശിക്കാനെത്തിയ മോദി ഇന്ന് മലേഷ്യയിലെ കോലാലംപൂരിലെത്തി.
കോലാലംപൂരി: അഞ്ച് ദിവസം കൊണ്ട് മൂന്ന് രാജ്യം സന്ദര്ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യയിലെ കോലാലംപൂരിലെത്തി. മലേഷ്യന് പ്രധാനമന്ത്രി ഡോ. മഹാതിര് മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം ഇതോടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
ഇന്തോനേഷ്യ സന്ദര്ശനത്തിന് ശേഷമാണ് മോദി ഇന്ന് മലേഷ്യയിലെത്തിയത്. കഴിഞ്ഞ ദിവസം മോദി ഇന്തോനേഷ്യന് പ്രഡിഡന്റ് ജോക്കോ വിദോദോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
