മാവേലിക്കരയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

First Published 13, Apr 2018, 8:45 PM IST
private bus accident in mavelikkara 12 injured
Highlights
  • സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു
  • 12 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍  സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. കായംകുളം കുറ്റിത്തെരുവ് മാവേലിക്കര റോഡിൽ വളഞ്ഞ നടക്കാവിൽ ഇന്ന് വൈകിട്ട് അഞ്ച്  മണിയോടെയായിരുന്നു അപകടം. കായംകുളത്തു നിന്നും മാവേലിക്കരക്ക് പോയ ബസും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിൽ സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. 

രണ്ടു പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർതട്ടാരമ്പലം മറ്റ0 വടക്ക് ചാക്കര കിഴക്കതിൽ ഷൈൻദാസ് (31) കണ്ടക്ടർ ഈരേഴ് വടക്ക് മീനത്തേരിൽ സമേഷ് (24) ബസിലെ യാത്രക്കാരായവെട്ടിക്കോട് പുല്ലം പള്ളി തെക്കതിൽ ശ്രീലേഖ (47) പെരുങ്ങാല പണിക്കവീട്ടിൽ തെക്കതിൽ ആർച്ച ബിനു (17) കോട്ടയം തിടനാട് അമ്പലം ജംഗ്ഷൻ ഗിരിജാ ഭവനിൽ സജികുമാർ (50) ചെന്നിത്തല മഠത്തിലേത്ത് അദ്വൈത് (21) 'ഓല കെട്ടിയമ്പലം പ്ലാന്തകിഴക്കതിൽ സിന്ധു (39) പോനകം ചെഞ്ചേരിൽ ജയശ്രീ (46) വെട്ടിക്കോട് പുല്ലം പളളി തെക്കതിൽ അഫ്സാന (17) പരുമല കടവിൽപീടികയിൽ ജെനി മറിയം രാജ് (21) പല്ലാരിമംഗലം ചെന്തെങ്കിൽ രമ്യ (27) രൂപാ ( 27) എന്നിവർക്കാണു് പരുക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ സജികുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ശ്രീലേഖ, ആർച്ച ബിനു എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താലൂക്കാശുപത്രിയിലുംപ്രവേശിപ്പിച്ചു.

loader