കൊച്ചി: സംസ്ഥാനത്ത് നാളെ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്. ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ ഇടപെടലുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കൊച്ചിയില്‍ അറിയിച്ചു. അടുത്തമാസം രണ്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും കോണ്‍ഫഡറേഷന്‍ വ്യക്തമാക്കി.