കൊച്ചി: ഈ മാസം 18 സംസ്ഥാനത്ത് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. ബസ് ചാർജ് വർധന ആവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ സമരം നടത്തുന്നത്. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അടുത്ത മാസം 14 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍സ് ഭാരവാഹികള്‍ പറഞ്ഞു. ബസ് ചാര്‍ജ്ജിനൊപ്പം വിദ്യാർഥികളുടെ യാത്രാ നിരക്കും കൂട്ടണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.