ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പെണ്‍കുട്ടിക്ക് പോലീസിന്‍റെ ക്രൂരമായ പീഡനം. മോഷണക്കുറ്റം ആരോപിച്ച് കനാചല്‍ പോലീസ് അറസ്റ്റു ചെയ്ത യുവതിയോട് പോലീസ് സ്‌റ്റേഷനില്‍ ചെയ്തത് അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്‍റെ സ്വകാര്യ ഭാഗത്ത് പോലീസ് ബിയര്‍ കുപ്പി കുത്തിയിറക്കിയെന്നും മുളക് പൊടി വിതറിയെന്നും യുവതി വെളിപ്പെടുത്തി.

ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്നും പോകാന്‍ ഒരുങ്ങവേ വീട്ടുടമസ്ഥരായ ദമ്പതികളാണ് 25കാരിക്കെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം ഇവരെ കസ്റ്റഡിയില്‍ എടുത്ത കനാചല്‍ പോലീസ് ഒരാഴ്ചയോളം ഇവരെ സ്‌റ്റേഷനിലിട്ട് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. കസ്റ്റഡിയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റു ചെയ്തു. 

Scroll to load tweet…

ശനിയാഴ്ച ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടമാനഭംഗത്തിന് സമാനമാണ് ഈ സംഭവമെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. യുവതിയെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നല്‍ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.