പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഇന്നാണ് ഹൈക്കോടതി റദ്ദാക്കിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ആചാരങ്ങൾ തുടരാമെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാറ്റാൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.