കോഴിക്കോട്:നഗരഹൃദയമായ മിഠായിതെരുവിൽ പ്രതിഷേധ പരിപാടികൾ നടത്തുന്നത് ജില്ലാ കളക്ടര്‍ നിരോധിച്ചു. എസ്.കെ.സ്ക്വയറിൽ മാർച്ച്, പൊതുയോഗങ്ങൾ, പ്രതിഷേധയോഗങ്ങൾ, ധർണ്ണ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കാണ് നിരോധനം. 

പ്രദേശത്ത് കൊടിതോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ എന്നിവ സ്ഥാപിക്കരുതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.