വാറംഗല്‍: പ്രൊഫസര്‍ കാഞ്ചാ ഇലയ്യയ്ക്കെതിരെ ആക്രമണം. തെലുങ്കാനയിലെ ഭുപാലപള്ളിയില്‍ നിന്ന് ഹൈദ്രാബാദിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ആക്രമണം. തെലുങ്കാനയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കാഞ്ചാ. ആര്യ വൈശ്യ കമ്മ്യൂണിറ്റിയിലെ ഒരു കൂട്ടം അംഗങ്ങളാണ് പ്രൊഫസറെ ആക്രമിച്ചത്.

കാഞ്ചാ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയ ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വാഹനത്തിന് നേരെ കല്ലുകളും ചെരിപ്പുകളും എറിഞ്ഞു.
ആര്യ വൈശ്യ കമ്മ്യൂണിറ്റിക്കെതിരെ കാഞ്ച പുസ്തകം എഴുതിയെന്നാരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും കാഞ്ചയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

തന്‍റെ ജീവന് ഭീക്ഷണിയുണ്ടെന്ന് കാണിച്ച് ആര്യ വൈശ്യ കമ്മ്യൂണിറ്റി ആംഗങ്ങള്‍ക്കെതിരെ കാഞ്ചാ പരാതി കൊടുത്തു. എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തിയ അക്രമികള്‍ കാഞ്ച ഇലയ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ കാഞ്ചയെ കൊണ്ടുവിടുകയായിരുന്നു.